ജീവിതം വന്നെത്തി നില്‍ക്കുന്ന വഴിത്തിരിവില്‍
പേന പോലും തെളിഞ്ഞു തുടങ്ങുന്നില്ല.
ഓര്‍മ്മകളും മറവിയും , ഇനിയും സമാഗമം പൂര്‍ത്തീകരിച്ചില്ല.
കിതപ്പുകളൊടുങ്ങാത്ത വിധേയതയുടെ ശീലം.
മുക്തിയുടെ കൊതിപ്പിക്കുന്ന പാനപാത്രം...
ജലശയനത്തിന്റെ മോഹഭംഗം.
ഒത്തിരി തിരിച്ചു പിടിക്കാനുണ്ട്.
എവിടെയോ എന്തിനോ നഷ്ടപ്പെട്ടതൊക്കെയും
മറന്നു വച്ചതൊക്കെയും...
ഒത്തിരി കളയാനുമുണ്ട്.
വേണ്ടാതെ കയറിക്കൂടിയ ചിലന്തിവലയും
അതിലെ ഇരകളും
ആരുടെയോ മനസ്സിന്റെ വിളറിയ തീരവും
നീല നഷ്ടപ്പെടുന്ന തിരയും
ഒരുപാടു വാക്കുതെറ്റിക്കലുകള്‍, വാക്കിനുപോലും
വിലയില്ലാതാകല്‍,അര്‍ത്ഥങ്ങള്‍ മുറിഞ്ഞുപോകല്‍
ഇഷ്ടങ്ങള്‍ ഇല്ലാതാകല്‍ , അനിഷ്ടങ്ങള്‍ വിളിച്ചുവരുത്തല്‍
തിരുത്താനുണ്ട് ഒരുപിടി..
കരുത്തൂണ്ടോ?
Thursday, February 26, 2009
Thursday, June 21, 2007
art of writing
I just wanted to talk about life and its wonderful trappings. Hope you will listen to what i say.
Subscribe to:
Posts (Atom)