മഞ്ഞച്ചായമടിച്ച പള്ളിഗോപുരത്തിനപ്പുറം ഹജാര്‍ മലനിരകള്‍
വരണ്ട തരിശൂഭൂമിയില്‍ അവിടെയെത്താനായി ഉച്ച നീണ്ടു കിടന്നു
എന്നിട്ടും എത്താനാവാതെ...
കുറ്റിച്ചെടികളും വലിയ പാറക്കൂട്ടങ്ങളും നിറഞ്ഞ ഈ തരിശില്‍
ഈ ഉച്ചയില്‍
ഞാനാരെന്നോര്‍ത്ത് അമ്പരന്നു.
കാത്തിരിപ്പിന്റെ നീളത്തിനു എന്നും ഉച്ചയുടെ മണമായിരുന്നു.
വെയിലില്‍ ഉരുകുന്ന ആസക്തികളുടെ,
വെള്ളമില്ലാതെ വലയുന്ന മോഹഭംഗങ്ങളുടെ...
ഒരു മറുവിളിക്കായുള്ള കാത്തിരിപ്പിന്റെ നേരം--
ദൂരം അറിയില്ല..
മലനിരകളിലേക്കു കാറോടിച്ചു പോയാലോ?
ജീവിതം ഒരു നിഴല്‍ യുദ്ധം പോലെ..
എന്റെ തന്നെ നിഴലിനോട്-
നിഴലെന്നു തോന്നുന്നതിനോട്.
എന്നോ തുടങ്ങിയ യുദ്ധം
സ്വയം തീര്‍ക്കേണ്ട യുദ്ധം.
കാഴ്ചയുടെ മാളികയില്‍
ജീവിത നിരാസം
നിറം മങ്ങിയ പട്ടുപാവാട
കുളിപ്പിന്നലിന്റെ താഴ്വര.
നിതാന്ത ജാഗ്രത തളം കെട്ടിയ
പിന്നാമ്പുറത്ത്
ഉച്ചയുടെ വറ്റാത്ത കാമം.
സൌന്ദര്യ ലഹരിയുടെ പാരായണ വിരാമം.
Tuesday, August 18, 2009
Subscribe to:
Posts (Atom)